'ഷാര്‍ജ സാറ്റ് 2' കൃത്രിമ ഉപഗ്രഹ വികസന പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കമിട്ടു

'ഷാര്‍ജ സാറ്റ് 2' കൃത്രിമ ഉപഗ്രഹ വികസന പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കമിട്ടു

ഷാര്‍ജ: ഷാര്‍ജ സാറ്റ് 2 എന്ന പേരില്‍ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കം കുറിച്ചു. നഗരാസൂത്രണം മുതല്‍ രക്ഷാപ്രവര്‍ത്തനം വരെയുളള നടപടികള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച കരാറിലും സര്‍ക്കാര്‍ ഒപ്പുവച്ചു.

ഷാര്‍ജ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ഖാസിമിയുടെ സാന്നിധ്യത്തിലാണ് പുതിയ സാറ്റ്ലൈറ്റ് നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടത്. ഷാര്‍ജ അക്കാമദി ഓഫ് ആസ്ട്രോണമി, സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി, നഗരാസൂത്രണ വകുപ്പ്, ഷാര്‍ജ നഗരസഭ എന്നിവ തമ്മിലാണ് കരാര്‍. 30 സെന്റിമീറ്റര്‍ ഉയരവും, 20 സെന്റീമീറ്റര്‍ വീതിയുമുള്ള ക്യുബിക് സാറ്റ്‌ലൈറ്റാണ് നിര്‍മിക്കുന്നത്. നഗരാസൂത്രണം കാര്യക്ഷമമാക്കാനും, ലാന്‍ഡ് മാപ്പുകള്‍ തയാറാക്കാനും പുതിയ ഉപഗ്രഹം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പരിസ്ഥിതി മേഖലയില്‍ കൃഷിയുടെ വ്യാപനം, മരുഭൂവല്‍കരണം, പരിസ്ഥിതി മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ഇതില്‍ സംവിധാനമുണ്ട്. എണ്ണ, ഗ്യാസ് ചോര്‍ച്ചകള്‍, മലനീകരണം എന്നിവയും ഉപഗ്രഹം നിരീക്ഷിക്കും. അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് കഴിയും. ഇതിലൂടെ അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.