മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്

മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്

ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന് തെളിവുകള്‍ പുറത്ത്. ഹിജാം ലിന്തോയിംബി (17), ഫിജാം ഹേംജിത്ത് (20) എന്നിവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കേസിന്റെ ചുമതല ഏറ്റെടുത്തിരുന്നുവെങ്കിലും ഇതുവരെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല.

ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിന് സമീപത്ത് വിദ്യാര്‍ഥികള്‍ ഇരിക്കുന്ന ചിത്രത്തില്‍ ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാം. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്നതാണ് മറ്റൊരു ചിത്രം. മണിപ്പുരിലെ വര്‍ഗീയ കലാപത്തിനിടെ ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് വിദ്യാര്‍ഥികളെ കാണാതായത്.

സമീപത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായിരുന്നില്ല. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം മെയ് മൂന്നിന് തുടക്കമായ മണിപ്പൂരിലെ കലാപത്തിന് ഇപ്പോഴും അയവു വന്നിട്ടില്ലെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരുടെ ജീവനും സ്വത്തും എല്ലാ നഷ്ടമാക്കിയ കലാപ ഭൂമിയായി മണിപ്പൂര്‍ നിലനില്‍ക്കുമ്പോള്‍ പ്രദേശവാസികള്‍ ഇപ്പോഴും ഭീതിയില്‍ തന്നെ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.