പാകിസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി വിവാഹം ; പ്രാണരക്ഷാര്‍ഥം ഒളിവില്‍ പോയി ക്രൈസ്തവ കുടുംബം

പാകിസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി വിവാഹം ; പ്രാണരക്ഷാര്‍ഥം ഒളിവില്‍ പോയി ക്രൈസ്തവ കുടുംബം

ലാഹോര്‍: മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതം മാറ്റത്തിലൂടെ വിവാഹം കഴിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒളിവില്‍ പോയിരിക്കുകയാണ് പാകിസ്ഥാനിലെ ഒരു ക്രൈസ്തവ കുടുംബം. മഷീല്‍ റഷീദ് എന്ന പതിനാറുകാരിയുടെ കുടുംബമാണ് ഇത്തരത്തില്‍ പ്രാണരക്ഷാര്‍ഥം ഒളിവില്‍ പോയിരിക്കുന്നത്.

ഒരിക്കല്‍ ഇസ്ലാം മതവിശ്വാസിയായ അബ്ദുള്‍ സത്താര്‍ എന്ന വ്യക്തി തട്ടിക്കൊണ്ടു പോകുകയും നിര്‍ബന്ധിത മതംമാറ്റം നടത്തി വിവാഹം കഴിക്കുകയും ചെയ്ത ഈ പെണ്‍കുട്ടി പിന്നീട് രക്ഷപെട്ട് സ്വന്തം ഭവനത്തില്‍ എത്തിയതായിരുന്നു. എന്നാല്‍, വീണ്ടും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ കുടുംബം ഒളിവില്‍ പോയിരിക്കുന്നത്.

റഷീദ് മസിഹ് എന്ന വ്യക്തിയുടെ ഇളയ മകളാണ് മഷീല്‍. ലാഹോറിനടുത്തുള്ള ഒകാര എന്ന നഗരത്തിലെ ഏക ക്രിസ്ത്യന്‍ കുടുംബമാണ് റഷീദിന്റേത്. ചുറ്റുമുള്ള മുസ്ലീങ്ങള്‍ ഇവരുടെ കുടുംബത്തെ നിരന്തരം ആക്രമിക്കുകയും ഭവനം വികൃതമാക്കുകയും സ്വകാര്യ വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതോടെ ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.

തുടര്‍ന്ന് 2022 ഒക്ടോബര്‍ 25 ന് മഷീലിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി റഷീദിനെ മര്‍ദ്ദിച്ച് ബോധരഹിതനാക്കുകയും മഷീലിനെ ബലമായി പിടിച്ചുകൊണ്ടു പോകുകയും ചെയ്തത്.

അവരുടെ തടവിലായിരുന്ന സമയത്ത് മഷീലിന് അവര്‍ മയക്കുമരുന്ന് നല്‍കുകയും ലൈംഗികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. പീഡനത്തിന്റെ അടയാളങ്ങള്‍ അവളുടെ കൈകളില്‍ വ്യക്തമായി കാണാം.

ഇതിനിടയില്‍ മഷീലിനെ മതംമാറ്റുകയും അബ്ദുള്‍ സത്താര്‍ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രക്ഷപെട്ടെങ്കിലും പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് കുടുംബം വെളിപ്പെടുത്തുന്നു.

രക്ഷപെട്ടെത്തിയ പെണ്‍കുട്ടി മര്‍ദനമേറ്റ് സംസാരിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഇനിയും സ്വന്തം വീട്ടില്‍ നിന്നാല്‍ അവളെ ബലമായി വിവാഹം കഴിച്ച വ്യക്തിയുടെ പക്കലേക്ക് മടക്കിക്കൊണ്ടുപോകുമെന്ന ഭീതിയില്‍ പത്ത് ദിവസം മുമ്പ് ഈ കുടുംബം പ്രാണരക്ഷാര്‍ഥം ഒകാര ഗ്രാമം വിട്ട് ഒളിവില്‍ പോകുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.