പൊലീസുകാര്‍ വിശ്രമമുറികളില്‍ യൂണിഫോമും ഷൂവും സൂക്ഷിക്കാന്‍ പാടില്ല; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ഡിജിപി

പൊലീസുകാര്‍ വിശ്രമമുറികളില്‍ യൂണിഫോമും ഷൂവും സൂക്ഷിക്കാന്‍ പാടില്ല; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ഡിജിപി

കൊച്ചി: എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി റേഞ്ച് ഡിജിപി. ഡ്യൂട്ടി കഴിഞ്ഞാല്‍ വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വിശ്രമ മുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തണം. വിശ്രമ മുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഈ മാസം അവസാനത്തോടെ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

അതേസമയം പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ പൊലീസ് സേനയില്‍ അതൃപ്തിയുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം യൂണിഫോം സൂക്ഷിക്കാന്‍ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം. നേരത്തെ പൊലീസുകാര്‍ ജോലി സമയത്ത് മദ്യപിക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനോ പാടില്ലെന്ന് ഉത്തരവ് വന്നിരുന്നു.

മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരത്തില്‍ വ്യക്തമാക്കിയിരുന്നു. പല സ്റ്റേഷനുകളിലും പൊലീസുകാര്‍ ജോലി സമയത്ത് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിര്‍ദേശം പുറപ്പെടവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.