ലണ്ടൻ: ജനിതക മാറ്റം വന്ന പുതിയ കോവിഡ് വൈറസ് വ്യാപമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടൺ വീണ്ടും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത്. നാളെ അർദ്ധരാത്രി മുതൽ ഫെബ്രുവരി പകുതിവരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രോഗികളുടെ എണ്ണത്തിൽ വരുന്ന വർദ്ധനവ് കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ബ്രിട്ടൺ എത്തിയത്. ആവശ്യ സർവീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാനാണ് നിർദേശം. ജനങ്ങൾ ഇതിനോട് സഹകരിക്കണം എന്നും ആദ്യ ഘട്ട അടച്ചിടലിൽ കാണിച്ച അതേ ഗൗരവത്തിൽ തന്നെ ഇതിനെയും കാണണമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.