ലോക്സഭ തിരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കെപിസിസി; ഒക്ടോബര്‍ നാലിനും അഞ്ചിനും പ്രത്യേക നേതൃയോഗങ്ങള്‍

ലോക്സഭ തിരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കെപിസിസി; ഒക്ടോബര്‍ നാലിനും അഞ്ചിനും പ്രത്യേക നേതൃയോഗങ്ങള്‍

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഒക്ടോബര്‍ നാലിന് കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും അഞ്ചിന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്‍ലമെന്റിന്റെ ചുമതല നല്‍കിയ നേതാക്കളുടെയും സംയുക്ത യോഗവും ചേരും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും പ്രചരണ തന്ത്രങ്ങള്‍ക്കും ചര്‍ച്ച ചെയ്തു രൂപം നല്‍കും. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ യോഗങ്ങളില്‍ പങ്കെടുക്കും.

ഒക്ടോബര്‍ നാലിന് രാവിലെ 10 ന് കെപിസിസി ആസ്ഥാനത്താണ് രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റി കെ സുധാകരന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പിറ്റേന്ന് രാവിലെ 10 ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്‍ലമെന്റിന്റെ ചുമതല നല്‍കിയ നേതാക്കളുടെയും സംയുക്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വിശദീകരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.