വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്; മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങള്‍ക്ക് ശേഷം: ഓഫീസിന് കനത്ത സുരക്ഷ

വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്; മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങള്‍ക്ക് ശേഷം: ഓഫീസിന് കനത്ത സുരക്ഷ

പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് രാവിലെ പാലക്കാട്ടെത്തി. വിവാദമുണ്ടായി 38 ദിവസത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എംഎല്‍എ ഓഫീസിന് പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുല്‍ എത്തിയതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് അടൂരിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണ വീട്ടിലേക്കാണ് നേരെ പോയത്.

മണ്ഡലത്തില്‍ രാഹുലിന് പൊതുപരിപാടികളൊന്നും ഇല്ല. പൊതു പരിപാടികളില്‍ രാഹുലിനെ പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധം നടത്തുമെന്നുമാണ് സിപിഎമ്മും ബിജെപിയുമടക്കമുള്ളവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകണമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരഭിപ്രായം പറഞ്ഞിട്ടില്ല.

ആരോപണങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ രാഹുല്‍ മാറിനില്‍ക്കേണ്ട ആവശ്യമില്ലെന്നുമാണ് പല നേതാക്കളും പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ രാഹുല്‍ നിഷേധിക്കാത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.