പാസ്കോസ് ഓണാഘോഷം "ഓണോത്സവ് 2023"

പാസ്കോസ് ഓണാഘോഷം

കുവൈറ്റ്സിറ്റി: പാസ്കോസ് (പാലാ സെന്റെ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി അസ്സോസിയേഷൻ) കുവൈറ്റ് ചാപ്റ്ററിൻ്റെ ഓണാഘോഷം "ഓണോത്സവ് 2023" മഹബൂലയിലെ കാലിക്കറ്റ് ലൈഫ് ആഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം "വാമനാവതാരം" വേദിയിൽ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.

പാസ്കോസ് പ്രസിഡൻറ് ടോമി സിറിയക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത അയ്യർ 'ഓണോത്സവ് 2023' ഭദ്രദീപം തെളിയിച്ചു് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെ ഓണസന്ദേശം പാസ്കോസ് കുടുംബാംഗങ്ങൾക്ക് അദ്ദേഹം നേർന്നു. പാസ്കോസ് സ്ഥാപക പ്രസിഡണ്ട് മോഹൻ ജോർജ്, മുൻ പ്രസിഡണ്ട് കിഷോർ സെബാസ്റ്റ്യൻ, ബീന ശശികൃഷ്ണൻ എന്നിവർ ഓണാശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷിബു ജോസ് സ്വാഗതവും വൈസ് പ്രസിഡൻറ് ജോർജ് ജോസഫ് കൃതജ്ഞതയും പറഞ്ഞു.

2018 എന്ന സിനിമയീലൂടെ സിനിമലോകത്തെയ്ക്കു് കടന്നു വന്ന ബാല സിനിമാതാരം മാസ്റ്റർ പ്രണവ് വിനുവിൻ്റെ സാന്നിധ്യം ഓണോത്സവത്തിന് മാറ്റുകൂട്ടി. മാസ്റ്റർ പ്രണവ് ബിനു പാസ്കോസ് കുട്ടികളുമായി സ്നേഹസംവാദം നടത്തുകയുണ്ടായി. തുടർന്ന് ഓണോത്സവ വിജയികൾക്ക് സമ്മാനദാനം നടത്തി. ട്രഷറർ റിനു ജോർജ്, സാംസ്കാരിക കൺവീനർ കമൽ രാധാകൃഷ്ണൻ, മുൻ പ്രസിഡൻറ് ബിനോയ്, ഏരിയ കൺവീനർമാരായ ജോബിൻസ്, ലിജോയ്, സിബി, സുനിൽ, ജോബി, വനിതാ പ്രതിനിധികളായ സ്മിതാ കമൽ, ഷൈനി ലിജോയ്, നീമാ അനീഷ്, സീമ ജോബി, റിൻസി ജോജി, ധന്യാ ജോർജ്ജുകൂട്ടി, തുടങ്ങിയവർ വിവിധങ്ങളായ കലാസാംസ്ക്കാരിക പരിപാടികൾക്ക് നേതൃത്വം നൽകി.
നാട്ടിൽ നിന്നും വന്ന നാടൻ പൂക്കൾ കൊണ്ടു് തീർത്ത പൂക്കളം ചടങ്ങുകൾക്കു് കേരളീയ തൻമയത്വം നല്കി. ഫുഡ് കൺവീനർ തോമസ് മുണ്ടീയാനി വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് മേൽനോട്ടം വഹിച്ചു. മുൻ പ്രസിഡന്റെ് ലാൽജീ ജോർജ്ജ്, ജോജീ, ജോജോ എന്നീവർ ആതിഥേയത്വത്തിന്റെ ചുമതലകൾ നിർവഹിച്ചു. ഏറെ പ്രസിദ്ധമായ പാസ്കോസ് വളളംകളി സഖറിയാസ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയുണ്ടായി.

വിവിധ മത്സര വിജയികൾക്കു നാടിനെ അനുസ്മരിക്കുന്ന നാടൻ ശൈലിയിലുളള കുത്തരിയും പഞ്ചസാരയും പോലുള്ള നാടൻ സമ്മാനങ്ങൾ നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.