ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: പൊലീസിന് ഗുരുതര വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം

ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: പൊലീസിന് ഗുരുതര വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി. എഎസ്ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനിയുടേതാണ് നടപടി. ആക്രമണത്തിനിടെ പൊലീസുകാര്‍ സ്വയരക്ഷാര്‍ത്ഥം ഓടിപ്പോയെന്നാണ് ഡിഐജി കണ്ടെത്തിയത്. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ലെന്നും കണ്ടെത്തി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വയരക്ഷ നോക്കരുതെന്ന നിയമം ലംഘിച്ചതായും ഓടിപ്പോയത് പൊലീസിന്റെ സല്‍പ്പേരിന് കളങ്കമായെന്നും ഡിഐജി വിമര്‍ശിച്ചു.

മെയ് പത്തിന് പുലര്‍ച്ചെ അഞ്ചോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പ്രതി ജി. സന്ദീപ് ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. വൈദ്യ പരിശോധനക്ക് പൊലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ചികിത്സയ്ക്കിടെ അക്രമാസക്തനാകുകയും ഡോ. വന്ദനാ ദാസിനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.