മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി മുഖ്യാഥിതി ആയിരിക്കും. കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിക്കും.
മെൽബൺ സ്പ്രിങ്‌വെയിൽ ടൗൺ ഹാളിൽവെച്ച് സെപ്റ്റംബർ 30-ാം തീയതി ശനിയാഴ്ചയാണ് സമ്മേളനം നടത്തപ്പെടുക. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷപൂർവ്വമായ പാട്ടു കുർബാനയോടുകൂടി സമാപന സമ്മേളന പരിപാടികൾ ആരംഭിക്കും. ഇടവകാംഗങ്ങൾ അണിനിരക്കുന്ന വർണ്ണാഭമായ കലാസന്ധ്യയും, ദ്രശ്യാവിഷ്ക്കാരങ്ങളും അരങ്ങേറും. ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും ഇടവകാംഗങ്ങൾ എഴുതി പൂർത്തീകരിച്ച ബൈബിൾ കയ്യെഴുത്തു പ്രതിയുടെ പ്രകാശനവും, സുവനീറിന്റെ പ്രകാശനവും സമ്മേളനത്തിൽ നടക്കും.
ഇടവകയിലെ കുട്ടികൾക്കായി കിഡ്സ് കാർണിവൽ അണിയിച്ചൊരുക്കും. പോപ്കോൺ കോർണർ (Popcorn Corner), ഫെയറി ഫ്ളോസ് (Fairy Floss), ബലൂൺ ഗാലറി (Balloon Gallery), തുടങ്ങിയ വ്യത്യസ്തമായ വേദികളും സമാപനസമ്മേളനത്തിനോടൊപ്പം ഒരുങ്ങും. "നാടൻ ഭക്ഷണശാല എന്ന പേരിൽ സ്നേഹ വിരുന്നും സംഘടിപ്പിക്കും. സമാപന സമ്മേളനത്തിലും, കലാസന്ധ്യയിലും, കിഡ്സ് കാർണിവലിലും, നാടൻ ഭക്ഷണശാലയിലും വിശ്വാസികൾ പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാദർ അഭിലാഷ് കണ്ണാമ്പടവും പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.