സ്പ്രിംഗ്ഫീൽഡ്: ഓസ്ട്രേലിയയിലെ ഏതാനും വനിതകൾ ചേർന്ന് ജപമലായടക്കമുള്ള വിശുദ്ധ വസ്തുക്കൾ വിൽക്കാനായി ഓൺലൈൻ ഷോപ്പ് ആരംഭിച്ചു. ജപമാല, വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ടീഷർട്ടുകൾ എന്നിവയാണ് ആദ്യം ഇറക്കിയിരിക്കുന്നത്. https://www.thelilyroseroom.com/ എന്ന പേരിൽ വളരെ ആകർഷണീയമായ വെബ്സൈറ്റും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
സ്പ്രിംഗ്ഫീൽഡ് ഇടവകയിലെ നാല് വനിതകളാണ് ഈ സംരഭത്തിന് പിന്നിൽ. ഓസ്‌ട്രേലിയയിലെ കാട്ടുപൂക്കളിൽ നിന്ന് ജപമാലകളുണ്ടാക്കിയും ഷർട്ടുകളിൽ വിശുദ്ധ വചനങ്ങൾ തുന്നിച്ചേർത്തുമാണ് പ്രവർത്തനത്തിന്റെ തുടക്കം. ഇഗ്നൈറ്റ് കോൺഫറൻസിലെ ഒരു സ്റ്റാളിൽ നിന്നാണ് വിപണനം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച സ്റ്റാളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വനിതകളുടെ ചെറിയ പ്രാർത്ഥന കൂട്ടായ്മയിലാണ് ഈ ആശയം മുന്നോട്ടു വന്നത്. ഒരുമിച്ച് സമയം ചിലവഴിക്കുന്നതും പരസ്പരം ചർച്ച ചെയ്യുന്നതും ഒരു കപ്പ് ചായയിലൂടെ സ്നേഹം പങ്കിടുന്നതും പ്രാർത്ഥിക്കുന്നതും തങ്ങൾക്ക് ഇഷ്ടമാണെന്ന് വനിതകളിൽ ഒരാളായ ഗ്ലോറിയ നോളൻ പറഞ്ഞു. ജപമാലകൾ നിർമ്മിക്കുന്നത് സർഗ്ഗാത്മകവും സാന്ത്വനവും പ്രാർത്ഥനാനിർഭരവുമായ അനുഭവമാണെന്ന് വനേസ കോമിനോസ് പറഞ്ഞു.
ഞങ്ങൾ ദൈവത്തോടൊപ്പം സഹ സ്രഷ്ടാക്കൾ ആണ് ജപമാലകൾ സൃഷ്ടിക്കാനും ഒരുമിച്ച് പ്രാർത്ഥിക്കാനും കഴിയുന്നതിന് ദൈവം തങ്ങൾക്ക് അവസരം നൽകി. ഓരോ ജപമാലയും നിർമിച്ചത് പ്രാർത്ഥനയിലൂടെയാണെന്നും ഗ്ലോറിയ നോളൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26