ലോകകപ്പ് പരിശീലന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ, ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ്ിനെ നേരിടും

ലോകകപ്പ് പരിശീലന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ, ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ്ിനെ നേരിടും

ഐസിസി ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള പരിശീലന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ്ിനെയും നേരിടും. ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് മല്‍സരം.

ഇന്നലെ നടന്ന രണ്ട് മല്‍സരങ്ങളില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെയും ബംഗ്ലാദേശ് ശ്രീലങ്കയെയും കീഴടക്കി. ദക്ഷിണാഫ്രിക്ക -അഫ്ഗാനിസ്ഥാന്‍ മല്‍സരം ഉപേക്ഷിച്ചു. നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്നാം തീയതിയാണ് ഇന്ത്യയുടെ രണ്ടാമത്തെ പരിശീന മല്‍സരം.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. എട്ടാം തീയതിയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

അടുത്തിടെ നടന്ന ഏഷ്യാകപ്പിലെ കിരീടനേട്ടവും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയവും നല്‍കുന്ന ആത്മവിശ്വാസത്തോടയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

നിലവിലെ ഒന്നാം സ്ഥാനക്കാരെന്നതിനാല്‍ ടൂര്‍ണമെന്റിലെ തന്നെ ഫേവറിറ്റ്‌സുകളും ഇന്ത്യയാണ്. 12 വര്‍ഷത്തിനു ശേഷം ലോകകപ്പ് ഇന്ത്യ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.