തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തും. മുസ്ലീം മത പുരോഹിതരുമായും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗത്തേയും ഒപ്പം നിര്‍ത്തി യുഡിഎഫ് മുന്നോട്ടു പോകണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതോടൊപ്പം പാര്‍ട്ടി തലത്തിലും ചില മാറ്റങ്ങള്‍ വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കുപോയ പഞ്ചായത്തുകളിലെ കമ്മിറ്റികള്‍ പൂര്‍ണമായും അഴിച്ചു പണിയും.
ഇതിനായി അടുത്ത ദിവസം മുതല്‍ എഐസിസി സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ജില്ലാ തലങ്ങളില്‍ യോഗം ചേരും. ബൂത്ത് കമ്മിറ്റികള്‍ അതതിടത്തെ പ്രധാന നേതാവിന്റെ സാന്നിധ്യത്തില്‍ 26 ന് പുനഃസംഘടിപ്പിക്കും. ബാക്കിയുള്ള മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളില്‍ എവിടെയൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാന്‍ ഓരോ ജില്ലയിലും അടുത്ത ദിവസം മുതല്‍ യോഗം ചേരും.
എഐസിസി സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. ഓരോയിടത്തും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പ്രകടനം അടിസ്ഥാനമാക്കിയാണ് കമ്മിറ്റികള്‍ അഴിച്ചുപണിയുക. മൂന്നാം സ്ഥാനത്ത് വന്ന പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ കമ്മിറ്റികളും പൂര്‍ണമായും ഉടച്ചുവാര്‍ക്കാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.