'സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ചു': രാഹുല്‍ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ നോട്ടീസ്

'സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ചു': രാഹുല്‍ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഹര്‍ജിക്ക് ആധാരം.

2023 ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയാണ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. നിയമത്തെയും വസ്തുതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കീഴ്ക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് സെഷന്‍സ് കോടതി നടപടി. കേസ് കീഴ്ക്കോടതിയിലേക്ക് കൈമാറിയ സെഷന്‍സ് കോടതി നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി, ബ്രിട്ടീഷുകാരില്‍ നിന്ന് സവര്‍ക്കര്‍ പെന്‍ഷന്‍ വാങ്ങിയതായും ആരോപിച്ചിരുന്നു. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.