ലണ്ടന്‍: ലോകം ഏറെ ചര്‍ച്ച ചെയ്ത ചാരവൃത്തി ആരോപണം നേരിടുന്ന വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയ്ക്ക് കൈമാറരുതെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ജൂലിയന്‍ അസാഞ്ചിന്റെ മാനസികാരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതി ജഡ്ജി വനേസ ബരൈറ്റ്സര്‍ പറഞ്ഞു.
നാപ്പത്തൊമ്പതുകാരനായ ജൂലിയന്‍ അസാഞ്ചിനെതിരെ ചാരവൃത്തി നടത്തിയതിന് 17 കേസുകളാണ് യുഎസ് ചുമത്തിയത്. പരാമവധി 175 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്. അസാഞ്ചിനെ യുഎസില്‍ എത്തിച്ച് വിചാരണക്ക് ഹാജരാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഓള്‍ഡ് ബെയ്ലി കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഎസ് അഭിഭാഷകന്‍ പറഞ്ഞു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളിലെ പാളിച്ചകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ വിക്കി ലീക്സിലൂടെ ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ മിലിട്ടറിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവച്ച് വീഴ്ത്തുന്നതിന്റെ 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതോടെയാണ് അസാഞ്ചും വിക്കിലീക്സും ലോകശ്രദ്ധ നേടിയത്. പിന്നീട് അസാഞ്ചിന് പീഡനങ്ങളുടെ നാളുകളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.