മിഷൻ മാസാചരണത്തിന് തിരി തെളിഞ്ഞു

മിഷൻ മാസാചരണത്തിന് തിരി തെളിഞ്ഞു

വയനാട്: മാനന്തവാടി രൂപതയിലെ ജൂഡ്സ് മൗണ്ട് ഇടവകയിൽ മിഷൻ മാസാചരണത്തിന് തിരി തെളിഞ്ഞു. വിശുദ്ധ ബലിക്ക് ശേഷം നടന്ന യോഗത്തിൽ ചെറുപുഷ്പ മിഷൻലീഗ് ജൂഡ്സ് മൗണ്ട് ശാഖാ പ്രസിഡന്റ്‌ രസ്നാ ഒറ്റപ്പിനാൽ അധ്യക്ഷത വഹിച്ചു.

ഇടവക വികാരി ഫാ. മനോജ്‌ കാക്കോനാൽ മുഖ്യപ്രഭാഷണം നടത്തി, തുടർന്ന് ഭദ്രദീപം തെളിച്ച് മിഷൻമാസം ശാഖയിൽ ഉദ്ഘാടനം ചെയ്തു. മിഷൻ മാസത്തിൽ വിശുദ്ധ കൊച്ചു ത്രേസ്യ പകർന്നു തന്ന മാതൃക ഉൾക്കൊണ്ട്, ആഴമേറിയ വിശ്വാസത്തിലും, ചൈതന്യത്തിലും ജീവിക്കുവാനും, പ്രാർത്ഥനയിൽ ശക്തി പ്രാപിക്കുവാനും അച്ചൻ ആഹ്വാനം ചെയ്തു.

യോഗത്തിന് ശേഷം മിഷൻലീഗ് പതാക വാനിലുയർത്തിയും, മുദ്രാവാക്യങ്ങൾ മുഴക്കിയും മിഷൻ മാസാചരണത്തിന് ഔദ്യോഗികമായി ആരംഭം കുറിച്ചു. ശാഖാ ഭാരവാഹികൾ, മതാധ്യാപകർ, ശാഖാ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.