സിനഡിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പായുടെ ഒക്ടോബറിലെ പ്രാര്‍ത്ഥനാ നിയോഗം

സിനഡിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പായുടെ ഒക്ടോബറിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ നാലു മുതല്‍ ആരംഭിക്കുന്ന സിനഡിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഒക്ടോബര്‍ മാസത്തെ പ്രാര്‍ഥനാ നിയോഗത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. സിനഡിലൂടെ ശ്രവിക്കാനും സംവദിക്കാനും ഒരുമിച്ചു സഞ്ചരിക്കാനും വിശ്വാസികളെ പാപ്പ ക്ഷണിക്കുകയും ചെയ്യുന്നു. പാപ്പയുടെ സാര്‍വലൗകിക പ്രാര്‍ഥനാശൃംഖല തയാറാക്കിയ വീഡിയോയിലാണ് ഒക്ടോബര്‍ മാസത്തിലെ പ്രാര്‍ഥനാനിയോഗം സംപ്രേക്ഷണം ചെയ്തത്.

'നമുക്ക് സഭയ്ക്കു വേണ്ടി പ്രാര്‍ഥിക്കാം, എല്ലാ തലങ്ങളിലുമുള്ള ശ്രവണവും സംവാദവും ജീവിത ശൈലിയായി സ്വീകരിച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ സഭയ്ക്കു വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ത്ഥനയിലൂടെയും വിവേചനബുദ്ധിയോടെയും ശ്രവണത്തിന്റെ അപ്പോസ്‌തോലരാകാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. ദൈവവചനം സംസാരിക്കാനായി ദൈവത്തിന്റെ കാതുകളായി മാറാം. അങ്ങനെ നാം ക്രിസ്തുവിന്റെ ഹൃദയത്തോട് കൂടുതല്‍ അടുക്കുന്നു. ദൈവത്തിന്റെ ശബ്ദം നാം കേള്‍ക്കുന്നു'.



എല്ലാവരിലേക്കും എത്തുകയും എല്ലാവരെയും തേടുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുകയുമാണു പ്രേഷിതദൗത്യത്തിന്റെ കാതല്‍ എന്ന് ദൈവത്തിന്റെ ശബ്ദം നമ്മോടു വെളിപ്പെടുത്തുന്നു.

സിനഡില്‍ ആയിരിക്കുന്ന വേളയില്‍ സഭയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ എല്ലാ വിശ്വാസികളെയും പാപ്പ ക്ഷണിച്ചു. എല്ലാ തലങ്ങളിലും ശ്രവണവും സംഭാഷണവും ഒരു ജീവിത ശൈലിയായി സ്വീകരിക്കുകയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാനും അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.

ഒന്നും ഇവിടെ അവസാനിക്കുന്നില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മറിച്ച് നാം സഭയ്‌ക്കൊപ്പമുള്ള യാത്രയിലാണ്. എമ്മാവൂസിലെ ശിഷ്യരെപ്പോലെ, നമ്മുടെ മധ്യേ എപ്പോഴും വരുന്ന കര്‍ത്താവിനെ ശ്രവിച്ചുകൊണ്ടുള്ള ഒരു യാത്രയാണിത് - പാപ്പാ ഓര്‍മ്മപ്പെടുത്തി.

ഒക്ടോബര്‍ നാലു മുതല്‍ 29 വരെ വത്തിക്കാനിലാണ് മെത്രാന്‍ സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനം നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി മെത്രാന്‍ സിനഡിന്റെ ആദ്യ സെഷനില്‍ അഞ്ചു സന്യാസിനികള്‍ അംഗങ്ങളായി പങ്കെടുക്കും. സ്ത്രീകളുള്‍പ്പെടെ 363 വോട്ടിംഗ് അംഗങ്ങളുടെ പങ്കാളിത്തം സിനഡിലുണ്ടാകും. ഒരു സിനഡല്‍ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്നതാണു പ്രമേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.