സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരനും മകനും കൊല്ലപ്പെട്ടു

സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരനും മകനും കൊല്ലപ്പെട്ടു

ഹരാരേ: സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും മരിച്ചു. സെപ്റ്റംബര്‍ 29ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സിംബാബ്വെയിലെ ഒരു സ്വകാര്യ വജ്ര ഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണം, കല്‍ക്കരി നിക്കല്‍, കോപ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. ഇതിനു പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.

റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് ഹര്‍പാല്‍ രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്വെയുടെ തലസ്ഥാന നഗരമായ ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹര്‍പാലിനെയും മകനെയും കൂടാതെ നാലു പേര്‍ കൂടി വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. എല്ലാവരും മരണപ്പെട്ടു.

സെപ്റ്റംബര്‍ 29 നായിരുന്നു അപകടം. മരിച്ചവരെ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. അപകടം നടന്നത് റിയോസിം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.