സ്റ്റോക്ക്ഹോം: 2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. പിയറി അഗസ്തീനി, ഫെറെന്‍ ക്രോസ്, ആന്‍ ലിലിയര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
ആറ്റോഫിസിക്സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടതിനാണ് പുരസ്‌കാരം. ആന്‍ ലിലിയര്‍ ഭൗതിക ശാസ്ത്ര നോബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ്.
ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാന്‍ വഴിതുറക്കുന്ന പരീക്ഷണങ്ങളാണ് മൂവരും രൂപപ്പെടുത്തിയതെന്ന് പുരസ്‌കാര പ്രഖ്യാപനത്തില്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു.
വൈദ്യശാസ്ത്ര നൊബേല്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കാറ്റലിന്‍ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാന്‍ (യു.എസ്) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. കോവിഡ് 19 വാക്സീന്‍ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്‌കാരം.
വാക്സീനുകളില്‍ സഹായകരമായ എംആര്‍എന്‍എയുമായി (മെസഞ്ചര്‍ ആര്‍എന്‍എ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്‌കാരത്തിന് അര്‍ഹരാക്കിയത്. കോവിഡ് വാക്സീന്‍ ഗവേഷണത്തില്‍ ഉള്‍പ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.