ബത്തേരി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ യുവജന കലോത്സവം, 'പേൾ 2023' ബത്തേരി അസംപ്ഷൻ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. യുവജനങ്ങളുടെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി വർഷം തോറും നടത്തിവരുന്ന കലാമത്സരത്തിന്, കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ പതാക ഉയർത്തികൊണ്ട് തുടക്കം കുറിച്ചു. അസംപ് ക്ഷൻ ഫൊറോന വികാരി ഫാ. ജോസഫ് പരുവുമ്മേൽ ഉദ്ഘാടനം നിർവ്വഹിച്ചു.
അഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുത്ത മത്സരത്തിൽ മുള്ളൻക്കൊല്ലി മേഖല വിജയകിരീടം ചൂടി. തരിയോട് മേഖല രണ്ടാം സ്ഥാനവും മാനന്തവാടി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. സണ്ണി മഠത്തിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കിയിൽ, ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, സെക്രട്ടറിമാരയ ബെറ്റി പുതുപ്പറമ്പിൽ, ടിജിൻ വെള്ളപ്ലാക്കിൽ, കോർഡിനേറ്റർ അഖിൽ വാഴച്ചാലിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിയിൽ, രൂപത ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, ഓഫീസ് സെക്രട്ടറി സി. ജിൽസ ടോം, രൂപത സിൻഡിക്കേറ്റ്, സംസ്ഥാന സെനറ്റ് - സിൻഡിക്കേറ്റ് അംഗങ്ങൾ, ബത്തേരി മേഖല ഡയറക്ടർ ഫാ. സനോജ് ചിറ്ററയ്ക്കൽ, പ്രസിഡന്റ് ജിൻസ് കറുത്തേടത്ത്, മേഖല ആനിമേറ്റർ സി. നാൻസി എസ്. എ ബി.എസ്, അസംപ്ഷൻ യൂണിറ്റ് പ്രസിഡന്റ് അഷ്വിൻ, ബത്തേരി മേഖലയിലെയും അസംപ്ക്ഷൻ യൂണിറ്റിലെയും യുവജനങ്ങൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26