സമ്പന്നരായ ഇടപാടുകാര്‍ക്ക് വില്‍ക്കാന്‍ നീക്കം ചെയ്തത് നൂറുകണക്കിന് വൃക്കകള്‍; പാക്കിസ്ഥാനില്‍ എട്ട് പേര്‍ അറസ്റ്റില്‍

സമ്പന്നരായ ഇടപാടുകാര്‍ക്ക് വില്‍ക്കാന്‍ നീക്കം ചെയ്തത് നൂറുകണക്കിന് വൃക്കകള്‍; പാക്കിസ്ഥാനില്‍ എട്ട് പേര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: ശസ്ത്രക്രിയയിലൂടെ നൂറുകണക്കിന് വൃക്കകള്‍ നീക്കം ചെയ്ത അവയവ കടത്ത് സംഘത്തെ പാകിസ്ഥാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാക്കിസ്ഥാനിലെ ഒരു കുപ്രസിദ്ധ ഡോക്ടര്‍ നടത്തിയിരുന്ന അവയവ കച്ചവട സംഘത്തില്‍പ്പെട്ട എട്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ട്രാന്‍സ്പ്ലാന്റ് ആവശ്യമുള്ള സമ്പന്നര്‍ക്ക് വേണ്ടി നൂറുകണക്കിന് രോഗികളുടെ വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായാണ് കണ്ടെത്തല്‍.

ഇത്തരത്തില്‍ 328 ശസ്ത്രക്രിയകള്‍ നടത്തി 34,000 ഡോളറിന് (28.27 ലക്ഷം രൂപ) വിറ്റതിന് പ്രതിയായ വ്യാജ 'ഡോക്ടര്‍ ഫവാദ്' എന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മൊഹ്സിന്‍ നഖ്വിയെ ഉദ്ധരിച്ച് ഔട്ട്ലെറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അനസ്തേഷ്യ നല്‍കിയ പേരു വെളിപ്പെടുത്താത്ത ഒരു കാര്‍ മെക്കാനിക്കില്‍ നിന്ന് ഈ ഓപ്പറേഷനുകളില്‍ ഡോക്ടര്‍ ഫവാദിന് സഹായം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രികളില്‍ നിന്ന് രോഗികളെ പ്രലോഭിപ്പിച്ച് എത്തിക്കുന്ന സംഘം ലാഹോര്‍ നഗരമായ തക്സില മേഖലയിലും പാക് അധീന കാശ്മീരിലും സ്വകാര്യമായി ഓപ്പറേഷന്‍ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൃക്ക മാറ്റിവയ്ക്കല്‍ സംബന്ധിച്ച് നിയമമില്ലാത്തതിനാലാണ് കാശ്മീരില്‍ അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിഞ്ഞത്. ഇത്തരം ശസ്ത്രക്രിയയിലൂടെ ഇതുവരെ മൂന്ന് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അധികൃതര്‍ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.