മെൽബൺ: മണർകാട് സ്വദേശികളുടെ മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ മെൽബണിൽ നടന്നു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ കൂട്ടായ്മക്കായി എത്തി. പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് മാറ്റുകൂട്ടി. മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന ഈ സൗഹൃദ കൂട്ടായ്മയിൽ പഴയകാല നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയത് ശ്രദ്ധേയമായി. മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിക്കുകയും അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ് കോസ്റ്റ്ൽ വച്ച് സംഘടിപ്പിക്കുവാനും മണർകാട് ഓസ്ട്രേലിയൻസ് തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.