യുക്രെയ്‌നു നേരെ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം: 51 മരണം; തീവ്രമായി അപലപിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്

യുക്രെയ്‌നു നേരെ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം: 51 മരണം; തീവ്രമായി അപലപിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്

കീവ്: യുക്രെയ്‌നിലെ കര്‍ക്കീവില്‍ പലചരക്കു കടയില്‍ പതിച്ച റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 51 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 51 പേര്‍ മരിച്ചുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പലചരക്ക് കടയിലേക്ക് മിസൈല്‍ തൊടുത്ത റഷ്യയുടെ നടപടി ഭീരരാക്രമണമാണെന്ന് സെലെന്‍സ്‌കി അപലപിച്ചു. റഷ്യയില്‍ നിന്നും യുക്രെയ്ന്‍ തിരിച്ചുപിടിച്ച സ്ഥലമാണ് കര്‍ക്കീവ്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്തിരുന്ന് കരയുന്ന സ്ത്രീയുടെ ചിത്രം സഹിതമാണ് സെലെന്‍സ്‌കി സമൂഹമാധ്യമത്തിലൂടെ മിസൈല്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്.

മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേതെന്ന പേരില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലചരക്കു കടയ്ക്കു സമീപമുണ്ടായിരുന്ന കഫേ ഷോപ്പും ആക്രമണത്തില്‍ തകര്‍ന്നുവെന്ന് കാര്‍ക്കീവ് റീജിയന്‍ ഗവര്‍ണര്‍ ഓലെ സിനെഹുബോവ് അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.