വിമാനത്തില്‍ വനിതാ കാബിന്‍ ക്രൂവിനെതിരെ അസഭ്യം; യുവാവിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

വിമാനത്തില്‍ വനിതാ കാബിന്‍ ക്രൂവിനെതിരെ അസഭ്യം; യുവാവിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: വിമാനത്തില്‍ ബഹളം വയ്ക്കുകയും വനിതാ കാബിന്‍ ക്രൂ അംഗത്തെ അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. കാബിന്‍ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഐജിഐ എയര്‍പോര്‍ട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പഞ്ചാബ് ജലന്തര്‍ സ്വദേശിയായ അഭിനവ് ശര്‍മക്ക് എതിരെയാണ് കേസ്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഒക്ടോബര്‍ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എയര്‍ ഇന്ത്യ എഐ 102 വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന അഭിനവ് ശര്‍മ യാത്രയ്ക്കിടെ ആദ്യം അടുത്തിരുന്ന യാത്രക്കാരോടും പിന്നീട് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റു യാത്രക്കാരോടും മോശമായി പെരുമാറുകയായിരുന്നു.

ഇയാളുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ വിമാന ജീവനക്കാരായ സ്ത്രീകളോടും മോശമായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു.

തുടര്‍ന്ന് കാബിന്‍ ക്രൂ സൂപ്പര്‍വൈസര്‍ ആദ്യം വാക്കാലും പിന്നീട് രേഖാമൂലവും നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് വംശീയ പരാമര്‍ശങ്ങളും ഇന്ത്യയ്‌ക്കെതിരെയും സംസാരിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.