കോവിൻ ആപ്പിന്റെ പ്രവർത്തനം ആധാർ കാർഡിനെ അടിസ്ഥാനമാക്കി

കോവിൻ ആപ്പിന്റെ പ്രവർത്തനം ആധാർ കാർഡിനെ അടിസ്ഥാനമാക്കി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനായി രൂപകല്‍പ്പന ചെയ്ത കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കുക ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി. വാക്സീന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് ആപ്പ് സഹായിക്കും. ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിനാണ് ഡിസിജിഐ ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആധാര്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയാകും രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്താല്‍ 12 ഭാഷകളില്‍ വാക്‌സിനേഷന്‍ സ്ഥിരീകരിക്കുന്ന എസ്എംഎസ് ലഭിക്കും. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഓക്‌സ്ഫഡ് അസ്ട്രസെനെക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഉപയോഗത്തിനായി അനുവദിച്ചിട്ടുള്ളത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, കോവിഡ് പ്രതിരോധത്തില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.