വൈറസ് ഉത്ഭവം അന്വേഷിക്കേണ്ട : ലോകാരോഗ്യ സംഘടന പ്രതിനിധികളെ ചൈനയിൽ പ്രവേശിപ്പിക്കില്ല

വൈറസ് ഉത്ഭവം അന്വേഷിക്കേണ്ട : ലോകാരോഗ്യ സംഘടന പ്രതിനിധികളെ ചൈനയിൽ പ്രവേശിപ്പിക്കില്ല

ജനീവ : കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട അന്താരാഷ്ട്ര വിദഗ്ധരുടെ ടീമിന് ചൈന പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ അറിയിച്ചു. 10 അംഗങ്ങളുള്ള അന്താരാഷ്ട്ര ടീമിലെ രണ്ട് അംഗങ്ങൾ ഇതിനകം തന്നെ ചൈനയിലേക്കുള്ള യാത്ര ആരംഭിച്ചു . എന്നാൽ അവർക്ക് ഇപ്പോഴും പ്രവേശനം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ജനീവയിൽ ഒരു ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ജന്തുജാലങ്ങളെക്കുറിച്ചുള്ള പ്രമുഖ വിദഗ്ദ്ധനായ പീറ്റർ ബെൻ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന വുഹാനിൽ അന്വേഷങ്ങൾക്കായി എത്തേണ്ടതാണ്.വൈറസ് എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ആളുകളെയും മൃഗങ്ങളെയും കുറിച്ച് ആഴത്തിലുള്ള എപ്പിഡെമോളജിക്, വൈറോളജിക്, സീറോളജിക് വിലയിരുത്തലുകൾ നടത്തുകയാണ് സംഘത്തിന്റെ ലക്‌ഷ്യം .

ലോകമെമ്പാടുമുള്ള 86.2 ദശലക്ഷം ആളുകൾക്ക് ഇപ്പോൾ COVID-19 രോഗനിർണയം നടത്തി. 1,895,267 പേർ ഇതുവരെ കോവിഡ് ബാധ മൂലം മരിച്ചു. കോവിഡ് എവിടെ നിന്നും  ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വഴി തിരിച്ചു വിടുവാൻ ചൈന പരിശ്രമിച്ചു വരുകയാണ് . മുതിർന്ന ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ഒരേ സമയം ഉത്ഭവിച്ചു എന്ന് പറഞ്ഞിരുന്നു .

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്താൻ അമേരിക്ക ആവശ്യപ്പെട്ടു. വൈറസ് എങ്ങനെയാണ് ഉണ്ടായതെന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ഓസ്ട്രേലിയയും ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.