അബുദാബി: ഇന്ത്യയുടെ റുപേ കാർഡ് ഉപയോഗിച്ച് ഇനി യുഎഇയിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ അവസരം. ആഭ്യന്തര കാർഡ് സ്‌കീം (റുപേ) യുഎഇയിൽ നടപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും പങ്കാളിത്ത കരാർ ഒപ്പുവച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഉടമസ്ഥതയിലുള്ള എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (എൻഐപിഎൽ) യുഎഇയിലെ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സും (എഇപി) തമ്മിലാണ് കരാറിലെത്തിയത്.
കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. റുപേക്ക് തുല്യമായ കാർഡ് യുഎഇ വികസിപ്പിക്കുന്നതോടെ അതിന് ഇന്ത്യയിലും അനുമതി ലഭിക്കും.
ഇന്ത്യയും യുഎഇയും മുമ്പ് ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ തുടർച്ചയായാണ് റുപേ കാർഡിന് അനുമതി നൽകുന്നത്. യുഎഇയിലെ ഇ-കൊമേഴ്‌സ്, ഡിജിറ്റൽ ഇടപാടുകൾ എന്നിവ ഇതിലൂടെ സുഗമമാവും. യുഎഇയുടെ ഡിജിറ്റൈസേഷൻ നയത്തിന് അനുസൃതവുമാണിത്. പേയ്‌മെന്റ് ഓപ്ഷനുകൾ വർധിപ്പിക്കുക, പേയ്‌മെന്റുകളുടെ ചിലവ് കുറയ്ക്കുക, ആഗോള പേയ്‌മെന്റുകൾ എന്ന നിലയിൽ യുഎഇയുടെ മത്സരശേഷിയും സ്ഥാനവും ഉയർത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.