ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെന്‍സസ്; ഉത്തരവിറക്കി ഗെലോട്ട് സര്‍ക്കാര്‍

ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെന്‍സസ്; ഉത്തരവിറക്കി ഗെലോട്ട് സര്‍ക്കാര്‍

ജയ്പൂര്‍: ബിഹാറിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ഗെലോട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കുന്നതിനൊപ്പം സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമ പദ്ധതികള്‍ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെന്‍സസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ബീഹാറിന് ശേഷം ജാതി സെന്‍സസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ ആദ്യം മുന്നോട്ടു വെച്ച പ്രഖ്യാപനം മുന്നണി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തും എന്നായിരുന്നു.

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഗെലോട്ട് സര്‍ക്കാരിന് സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.