പെർത്തിൽ ഒക്ടോബർ 17 ന് നടത്തുന്ന മാധ്യമ അവബോധ സെമിനാറിന് ആശംസകളുമായി മാർ ജോസഫ് പാംപ്ലാനി

പെർത്തിൽ ഒക്ടോബർ 17 ന് നടത്തുന്ന മാധ്യമ അവബോധ സെമിനാറിന് ആശംസകളുമായി മാർ ജോസഫ് പാംപ്ലാനി

പെർത്ത്: സീന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് സെന്റ് ജോസഫ് സീറോ മലബാർ പാരിഷ് ഹാളിൽ നടത്തപ്പെടുന്ന മാധ്യമ അവബോധ സെമിനാറിന് ആശംസകളുമായി കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ചു ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി.

നിക്ഷിപ്ത താൽപര്യമുള്ള മാധ്യമ ശക്തികൾ സഭയെയും സത്യവിശ്വാസത്തെയും ആക്രമിക്കാനും ഇല്ലാതാക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന ഈകാലത്ത് യഥാർത്ഥ സത്യത്തിന്റെ വക്താക്കളായി സഭയുടെ സംരക്ഷകരായി വിശ്വാസ സമൂഹം മാധ്യമ രം​ഗത്തേക്ക് കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വീഡിയോ സന്ദേശത്തിൽ മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

'ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ വിവിധ മേഖലകളിലും ശക്തിപ്പെട്ടു വരുന്നത് ആശാവഹമാണ്. സീ ന്യൂസ് ലൈവ് എന്ന പ്രവാസി മലയാളികളുടെ ഓൺലൈൻ പത്രം ഈ രം​ഗത്ത് സമീപ കാലത്ത് സഭക്ക് വലിയ ശക്തിയും ഊർജവും പ്രദാനം ചെയ്യുന്നുണ്ട്' - മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പാരിഷ് ഹാളിൽവെച്ച് ഒക്ടോബർ 17 ന് മീഡിയ അവെയർെസ് സെമിനാറ്‍ സംഘടിപ്പിക്കുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ട്. മാധ്യമ രം​ഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിവുള്ള ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ മാധ്യമ ബോധവൽകരണം ലക്ഷ്യമാക്കിയുള്ള ഈ സെമിനാറിന് സീറോ മലബാർ സഭ മീഡിയ കമ്മീഷന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും അറിയിക്കുന്നു. ഇത്തരത്തിലുള്ള മാധ്യമ ബോധവൽകരണ സെമിനാറുകൾ നമ്മുടെ എല്ലാ മേഖലകളിലും ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.



ഒക്ടോബർ 17 ചൊവ്വ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സെമിനാർ ഫാ. സിനോൾ മാത്യു വി.സി ഉദ്ഘാടനം ചെയ്യും. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തും. 'മാധ്യമ അവബോധവും ക്രിസ്തീയ ജീവിതവും' എന്ന വിഷയത്തിൽ സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫ് പ്രഭാഷണം നടത്തും.

പ്രവാസി മലയാളികളുടെ ഓൺലൈൻ വാർത്ത സംരഭമായ സീ ന്യൂസ് ലൈവ് 2020 മെയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സീറോ മലബാർ സഭ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർ‌ജ് ആലഞ്ചേരിയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യക്കു പുറമേ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, ​ഗൾഫ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികളുടെ ഇടയിൽ സീ ന്യൂസ് ലൈവ് ശക്തമായ സാന്നിധ്യമായി മാറി. 2021 ലെ ഒന്നാം പിറന്നാൾ ദിനത്തിൽ ഇം​ഗ്ലീഷ് പോർട്ടലും ആരംഭിച്ചിരുന്നു.



കൂടുതൽ വായനക്ക്

സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ‌ ഒക്ടോബർ 17ന് പെർത്തിൽ മാധ്യമ അവബോധ സെമിനാർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26