കെയിൻസ്: ജോംസി ആന്റ് ബിനു ഇവന്റ്സ് (ജെബി ഇവന്റ്സ്) ഓസ്ട്രേലിയയിലെ കെയിൻസിൽ സംഘടിപ്പിച്ച മെഗാഷോ ആസ്വദകർക്ക് സമ്മാനിച്ചത് പുത്തൻ അനുഭവം. ഒക്ടോബർ എട്ടിന് വൈകിട്ട് സെന്റ് ആൻഡ്രൂസ് കോളേജിലെ ഓഡിറ്റോറിയത്തിലാണ് സംഗീതത്തോടും കലാപരിപാടികളോടും കൂടിയ കലാസന്ധ്യ അരങ്ങേറിയത്.
ഗായകൻ ബിജു നാരായണന്റെ മനോഹരമായ ഗാനങ്ങളും നടനും മിമിക്രി താരവുമായ കലാഭവൻ പ്രചോദിന്റെ സ്കിറ്റുകളും നർത്തകിയും നടിയുമായ ദേവി ചന്ദനയുടെ മനോഹര നൃത്തങ്ങളും സൗണ്ട് എഞ്ചിനിയർ ജിന്റോ കെ ജോണിന്റെ സംഗീതവും പരിപാടിയെ മനോഹരമാക്കിയെന്ന് പ്രോഗ്രാം ഡയറക്ടർ ലിസി കെ ഫെർണാണ്ടസ് അറിയിച്ചു.100 കണക്കിന് ആളുകൾ കലാസന്ധ്യയിൽ പങ്കെടുത്തു.
ജീവിത തിരക്കുകൾക്കിടയിലും കലാകാരന്മാരെയും കലാപരിപാടികളെയും പ്രോത്സാഹിപ്പിക്കുന്ന കെയിൻസിലെ ജെബി ഇവന്റ്സിന്റെ സംഘാടക മികവ് ശ്രദ്ധേയമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.