സിറോ-മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജൊവാന്‍ സെബാസ്റ്റ്യന്‍ മന്ത്രി ലില്ലി ഡി അംബ്രോസിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു. ഫൈനലിസ്റ്റുകളായിരുന്ന ആന്മരിയ സിബി, ഹാന്‍സണ്‍ വില്‍സണ്‍, അവിന്‍ ജെയിംസ്, കത്തീഡ്രല്‍ കൈക്കാരന്‍ ക്ലീറ്റസ് ചാക്കോ, എസ്.എം.സി.സി സെക്രട്ടറി ഡോ. ജോണ്‍സന്‍ ജോര്‍ജ്, കത്തീഡ്രല്‍ കൈക്കാരന്‍ ആന്റോ തോമസ്, ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹാവെയില്‍, ഗ്രീന്‍വെയില്‍
എം.പി ഐവാന്‍ വാള്‍ട്ടേര്‍സ്, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സി.എം.ഐ, കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. എബ്രഹാം കാഴ്നാടിയില്‍ എന്നിവര്‍ സമീപം.
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ പാരിഷ് സിറോ-മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ സിറോ-മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ പ്രഥമ അവാര്‍ഡിന് കത്തീഡ്രല്‍ ഇടവകാംഗം ജൊവാന്‍ സെബാസ്റ്റ്യന്‍ അര്‍ഹയായി. സിറോ-മലബാര്‍ പാരമ്പര്യങ്ങളും മൂല്യങ്ങളും വരും തലമറുകള്‍ക്ക് കൈമാറാനും അവരില്‍ നേതൃത്വപാടവം വളര്‍ത്തുവാനുമായി ലക്ഷ്യമിട്ടുള്ളതാണ് അവാര്‍ഡ്.
ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സി.എം.ഐ, ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹാവെയില്‍, സീന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലിസി ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. ആന്മരിയ സിബി, ഹാന്‍സണ്‍ വില്‍സണ്‍, അവിന്‍ ജെയിംസ് എന്നിവരും
ഫൈനലിസ്റ്റുകളായിരുന്നു. മെഗാ ഷോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സിറോ-മലബാര്‍ യൂത്ത് അപോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ എംസിയായിരുന്നു.
വിക്ടോറിയ ഊര്‍ജ മന്ത്രി ലില്ലി ഡി അംബ്രോസിയ എംപി, ഫലകവും അയ്യായിരം ഡോളറിന്റെ ചെക്കും വിജയിയായ ജൊവാന്‍ സെബാസ്റ്റ്യന് സമ്മാനിച്ചു.
തുടര്‍ന്ന് ഗായകന്‍ ബിജു നാരായണന്റെയും എലിസബത്ത് രാജുവിന്റെയും നേതൃത്വത്തിലുള്ള ഗാന സന്ധ്യയും നടനും മിമിക്രി താരവുമായ കലാഭവന്‍ പ്രചോദിന്റെ സ്‌കിറ്റുകളും നര്‍ത്തകിയും നടിയുമായ ദേവി ചന്ദനയുടെ മനോഹരമായ കലാവിരുന്നും സൗണ്ട് എഞ്ചിനിയര്‍ ജിന്റോ കെ ജോണിന്റെ സംഗീതവും പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിച്ചു. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ചുവടെയുള്ള ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.