ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു; നാല് വി 4 കൊച്ചി ഭാരവാഹികള്‍ അറസ്റ്റില്‍

ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്ന് വാഹനങ്ങള്‍  കടത്തിവിട്ടു; നാല് വി 4 കൊച്ചി ഭാരവാഹികള്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് കൊച്ചി വൈറ്റില മേല്‍പ്പാലത്തിലെ ബാരിക്കേഡുകള്‍ നീക്കി വാഹനങ്ങളെ കത്തിവിട്ട സംഭവത്തില്‍ വി 4 കൊച്ചി കേരള കോ-ഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ രൂപീകൃതമായ സംഘടനയാണ് വി 4 കൊച്ചി.

ഇന്നലെ രാത്രിയോടെയാണ് ചില ബാരിക്കെഡുകള്‍ നീക്കി അലപ്പുഴ ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഇവര്‍ കടത്തിവിട്ടത്. ഇതോടെ നിരവധി വാഹനങ്ങളാണ് പാലത്തിലേയ്ക്ക് കയറിയത്. എന്നാല്‍ മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുടുങ്ങുകയായിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. വലിയ ലോറികള്‍ അടക്കം അരമണിക്കൂറിലധികം പാലത്തില്‍ കുടുങ്ങിക്കിടന്നു.

സംഭവത്തില്‍ പത്ത് വാഹന ഉടമകള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയില്‍ പാലത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ശനിയാഴ്ചയാണ് വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.