സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിന്

 സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിന്

സ്‌റ്റോക് ഹോം: 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിന്. സ്ത്രീകളുടെ തൊഴില്‍ വിപണി ഫലങ്ങളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തിയതിനാണ് ക്ലോഡിയ ഗോള്‍ഡിന് പുരസ്‌കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വ്യക്തമാക്കി. സാമ്പത്തിക നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോള്‍ഡിന്‍.

'തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്ക് മനസിലാക്കുന്നത് സമൂഹത്തിന് പ്രധാനമാണ്. ക്ലോഡിയ ഗോള്‍ഡിന്റെ ഗവേഷണത്തിന് നന്ദി. അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും ഭാവിയില്‍ ഏതൊക്കെ തടസങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും നമുക്ക് ഇപ്പോള്‍ അറിയാം'- സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരത്തിനുള്ള കമ്മിറ്റിയുടെ അധ്യക്ഷന്‍ ജേക്കബ് സ്വെന്‍സണ്‍ പറഞ്ഞു.

അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ക്ലോഡിയ ഗോള്‍ഡിന്‍. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴില്‍ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍.

വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013-14 അധ്യയന വര്‍ഷത്തില്‍ അമേരിക്കന്‍ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗോള്‍ഡിന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.