ദിവസവും 10 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യിപ്പിക്കരുത്; 21 വയസ് പൂർത്തിയാകണം; ​ഗാർഹിക തൊഴിലാളികൾക്കുള്ള നിയമാവലി പുറത്തിറക്കി സൗദി

ദിവസവും 10 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യിപ്പിക്കരുത്; 21 വയസ് പൂർത്തിയാകണം; ​ഗാർഹിക തൊഴിലാളികൾക്കുള്ള നിയമാവലി പുറത്തിറക്കി സൗദി

റിയാദ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊളളുന്ന പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി സൗദി. നിയമ ലംഘകർക്കുളള ശിക്ഷാ നടപടികളും പരിഷ്‌കരിച്ച നിയമാവലിയിൽ പറയുന്നുണ്ട്. ഗാർഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും അധികൃതർ വിശദീകരിച്ചു.

ദിവസവും 10 മണിക്കൂറിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിപ്പിക്കരുത്. ജോലി സമയത്തിനിടയിൽ വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകർമങ്ങൾക്കുമായി അര മണിക്കൂറിൽ കുറയാത്ത ഇടവേള നൽകണം. ഇടവേളകളിലെ വിശ്രമ സമയത്തിന് പുറമെ എല്ലാ ദിവസവും എട്ട് മണിക്കൂറിൽ കുറയാത്ത തുടർച്ചയായ വിശ്രമം ഉറപ്പുകയും വേണം. ആഴ്ചയിൽ ഒരു ദിവസം പൂർണ വേതനത്തോടെ അവധി നൽകണം.

രണ്ട് വർഷത്തിലരിക്കൽ ഒരു മാസത്തെ അവധി അനുവദിക്കുന്നതിനൊപ്പം നാട്ടിൽ പോകുന്നതിനും മടങ്ങി വരുന്നതിനുമുളള വിമാനടിക്കറ്റും ലഭ്യമാക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തിൽ പറയുന്നു. ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 30 ദിവസം മെഡിക്കൽ ലീവിനും അർഹതയുണ്ട്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ലീവ് ലഭ്യമാക്കേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.