അഫ്ഗാനെതിരെയും ഗില്‍ ഇല്ല; ഷമിക്ക് സാധ്യത

അഫ്ഗാനെതിരെയും ഗില്‍ ഇല്ല; ഷമിക്ക് സാധ്യത

ഡല്‍ഹി: സ്റ്റാര്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ അഫ്ഗാനെതിരായ മല്‍സരത്തിന് ഉണ്ടാവില്ല. ഒരാഴ്ചയായി തുടരുന്ന പനിമൂലം ഗില്ലിന് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍ താരം ചെന്നൈയില്‍ തുടരുമെന്നും ബിസിസിഐ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മല്‍സരവും ഗില്ലിനു നഷ്ടപ്പെട്ടിരുന്നു. ലോക രണ്ടാം നമ്പര്‍ ബാറ്ററായ ഗില്‍ ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍ കൂടിയാണ്. ഗില്ലിന്റെ അഭാവം ടീമിന് തലവേദനയാകുന്നുണ്ട്.

ആദ്യ മല്‍സരത്തില്‍ ഗില്ലിനു പകരം ഓപ്പണിംഗ് ചെയ്യാനെത്തിയ ഇഷന്‍ കിഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. എന്നാലും അഫ്ഗാനെതിരായ മല്‍സരത്തിലും ഇന്ത്യ ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണം നടത്താന്‍ സാധ്യത കുറവാണ്.

ആദ്യ രണ്ടോവറിനുള്ളില്‍ തന്നെ മൂന്നു മുന്‍നിര ബാറ്റര്‍മാരെ നഷ്ടപ്പെട്ട് തോല്‍വി മുന്നില്‍കണ്ട ഇന്ത്യയെ വീരോചിത ഇന്നിംഗ്‌സിലൂടെ കോലിയും കെഎല്‍ രാഹുലും ചേര്‍ന്നാണ് രക്ഷപെടുത്തിയത്.

ഡല്‍ഹി പിച്ച് പേസിനെ അനുകൂലിക്കുന്നതിനാല്‍ പേസര്‍ മുഹമ്മദ് ഷമിക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആര്‍ അശ്വിനോ കുല്‍ദീപ് യാദവോ വിശ്രമിക്കും. ആദ്യമല്‍സരത്തില്‍ ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ കടുത്ത ആക്രമണത്തിന് ഇരയായിരുന്നു. ഇതാണ് മൂന്നു സ്പിന്നര്‍ക്കു പകരം മൂന്നു പേസ് ബൗളര്‍മാരെ പരീക്ഷിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.