ഹമാസിന്റെ ആക്രമണത്തെ ന്യായീകരിച്ച് റഷ്യ; പിന്നാലെ പലസ്തീന്‍ പ്രസിഡന്റ് മോസ്‌കോയിലേക്ക്

ഹമാസിന്റെ ആക്രമണത്തെ ന്യായീകരിച്ച് റഷ്യ; പിന്നാലെ പലസ്തീന്‍ പ്രസിഡന്റ് മോസ്‌കോയിലേക്ക്

ജെറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസ് നോഫലിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സന്ദര്‍ശനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അബ്ദുള്‍ ഹഫീസ് പറഞ്ഞു.

യുദ്ധത്തില്‍ ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന് റഷ്യ നിലപാട് സ്വീകരിച്ചിരുന്നു. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് യുഎന്‍ രക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പലസ്തീന്‍ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനം.

രണ്ടുവര്‍ഷം മുന്‍പാണ് അബ്ബാസ് അവസാനമായി റഷ്യ സന്ദര്‍ശിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് അബ്ബാസ് അവസാനമായി റഷ്യ സന്ദര്‍ശിച്ചത്. കസാഖിസ്താനില്‍ കഴിഞ്ഞവര്‍ഷം നടന്ന സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും അബ്ബാസും കൂടിക്കാഴ്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.