നരേന്ദ്ര മോഡിയ്ക്ക് ഫോണ്‍ ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി; ഒപ്പം ഉണ്ടെന്ന് ഉറപ്പ് നല്‍കി ഇന്ത്യ

നരേന്ദ്ര മോഡിയ്ക്ക് ഫോണ്‍ ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി; ഒപ്പം ഉണ്ടെന്ന് ഉറപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും ഇന്ത്യാക്കാരും ഇസ്രയേലിനൊപ്പം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ കോളിന് മറുപടിയായാണ് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്. പിന്തുണ നല്‍കിയതിന് ഇസ്രയേലും നന്ദി പറഞ്ഞു. ഹമാസ് ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികള്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പങ്കുവെച്ചു. ഈ പ്രയാസകരമായ സാഹചര്യത്തില്‍ ഇന്ത്യയും ഇന്ത്യാക്കാരും ഇസ്രായേലിനൊപ്പം ഉറച്ചു നില്‍ക്കുന്നു. ഭീകരതയെ ചെറുത്തു നിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനകളും നിങ്ങള്‍ക്കൊപ്പമുണ്ട്. എന്നായിരുന്നു നെതന്യാഹുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സില്‍ കുറിച്ചത്.

പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇസ്രായേല്‍ അംബാസഡര്‍ നൂര്‍ ഗിലോണും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിജിക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ജനതയ്ക്ക് ഇസ്രായേല്‍ ജനതയുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്ന് നൂര്‍ ഗിലോ എക്സില്‍ കുറിച്ചു. 'ഇന്ത്യ ഇസ്രായേലിനൊപ്പം' എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം എക്സില്‍ ട്രെന്‍ഡിങ് ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.