ഹമാസ് ധനകാര്യ മന്ത്രിയെ വധിച്ച് ഇസ്രയേല്‍; ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

ഹമാസ് ധനകാര്യ മന്ത്രിയെ വധിച്ച് ഇസ്രയേല്‍; ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

കഴിഞ്ഞ രാത്രി മുഴുവന്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. അല്‍ ഫുര്‍ഖാനിലെ 100 കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി.

ഗാസ: ഹമാസ് ഭീകരര്‍ക്കെതിരായ ആക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഇന്നലെ രാത്രിയില്‍ നടത്തിയ ബോംബിങില്‍ ഗാസ ധനകാര്യ മന്ത്രിയും ഹമാസ് നേതാവുമായ ജാവേദ് അബു ഷമാല, പൊളിറ്റ് ബ്യൂറോ അംഗം സക്കറിയ അബു മൊഅമര്‍ എന്നിവരെ വധിച്ചു. ഇസ്രയേല്‍ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ലക്ഷത്തിലധികം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേല്‍ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി. 200 പോര്‍ വിമാനങ്ങളാണ് കഴിഞ്ഞ രാത്രി ഗാസയുടെ ആകാശത്ത് തലങ്ങും വിലങ്ങും പാഞ്ഞ് ബോംബ് വര്‍ഷം നടത്തിയത്.

കഴിഞ്ഞ രാത്രി മുഴുവന്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. അല്‍ ഫുര്‍ഖാനിലെ 100 കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി.

ഇരുപക്ഷത്തുമായി മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഗാസ അതിര്‍ത്തിയില്‍ നിന്ന് മാത്രം 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച ഇസ്രയേലില്‍ കടന്നു കയറിയ ഹമാസ് ഭീകരര്‍ വധിച്ചവരുടെ എണ്ണം ആയിരമായെന്നാണ് വിവരം.

ഭീകരരെ വധിച്ച് ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇസ്രയേലില്‍ കടന്ന ഭീകരരെ സേന പിന്തുടര്‍ന്ന് വെടിവച്ചു വീഴ്ത്തുന്ന വീഡിയോകളും പുറത്തുവന്നു.

അതിനിടെ ഹമാസിന്റെ നുഴഞ്ഞു കയറ്റം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് ഭീകരര്‍ രാജ്യത്തേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നഗരമായ അഷ്‌കലോണില്‍ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.