ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പട്ടണമായ കാരക്കിന് സമീപം പ്രകോപിതരായ ജനക്കൂട്ടം നശിപ്പിച്ച ഹിന്ദു ക്ഷേത്രം പുനർനിർമിക്കാൻ പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടു. തലസ്ഥാനമായ ഇസ്ലാമാബാദിൽ ചൊവ്വാഴ്ച നടന്ന ഹിയറിംഗിനിടെ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് , ശ്രീ പരമഹാൻസ് ജി മഹാരാജ് സമാധി ക്ഷേത്രം സർക്കാർ പുനർനിർമിക്കണമെന്നും ജനക്കൂട്ട അക്രമത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രാദേശിക മുസ്ലീം നേതാവില്‍ നിന്ന് ചെലവുകൾ ഈടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡിസംബർ 30 ന് പ്രാദേശിക മുസ്ളീം മതനേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രക്ഷോഭകർ പ്രവിശ്യാ തലസ്ഥാനമായ പെഷവാറിൽ നിന്ന് 85 കിലോമീറ്റർ തെക്കുള്ള കാരക് ജില്ലയിൽ സ്ഥിതിചെയ്യുന്ന വിദൂര ഗ്രാമമായ ടെറിയിലെ ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി. അവർ ക്ഷേത്രത്തെ പണിയായുധങ്ങൾ ഉപയോഗിച്ച് തകർത്തു . അതിന്റെ ചില ഭാഗങ്ങൾക്ക് തീയിട്ടു.
1920 ൽ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന്റെ പരിസരം വിപുലീകരിക്കാനുള്ള പദ്ധതികൾ മുസ്ളീം വിശ്വാസികളെ പ്രകോപിപ്പിതാണ് കാരണം . 10 വർഷത്തിലേറെയായി അടച്ചുപൂട്ടിയ ക്ഷേത്രം 2015 ൽ കോടതി ഉത്തരവനുസരിച്ച് വീണ്ടും തുറന്നു.
പാകിസ്ഥാൻ സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്തെ 207 ദശലക്ഷം ജനസംഖ്യയുടെ 1.6 ശതമാനം 3.5 ദശലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിലുണ്ട്. മുസ്ളീം രാജ്യമായ പാകിസ്ഥാനിൽ പലപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ സാധാരണമാണ്.
കാരക് ജില്ലയിൽ നടന്ന ആക്രമണത്തെത്തുടർന്ന് ക്ഷേത്രത്തെ ആക്രമിച്ച ജനക്കൂട്ടത്തിന്റെ ഭാഗമാണെന്ന് കരുതുന്ന നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ആക്രമണം തടയാതിരുന്നതിന് നിരവധി പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സുപ്രീം കോടതിയിൽ കേസിലെ വാദം കേൾക്കൽ തുടരുന്നു, അടുത്ത വാദം ജനുവരി 19 ന് നടക്കും. പാകിസ്ഥാനിൽ ക്ഷേത്രം തകർത്തതിനെ ന്യായീകരിച്ചുകൊണ്ട് ഇസ്ലാമികമതപ്രഭാഷകനായ സാക്കിർ നായക് രംഗത്തിറങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.