യുഎഇ ദേശീയ ദിനം; പത്ത് ദിവസം നീളുന്ന അതി​ഗംഭീര ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ ഷാര്‍ജ

യുഎഇ ദേശീയ ദിനം; പത്ത് ദിവസം നീളുന്ന അതി​ഗംഭീര ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ ഷാര്‍ജ

അബുദാബി: യുഎഇയുടെ 52-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം തയ്യാറെടുക്കുന്നു. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്അല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ചര്‍ച്ച ചെയ്തു. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്.

പത്ത് ദിവസങ്ങളിലായി ഷാര്‍ജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷങ്ങള്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി യുഎഇയുടെ പൈതൃകം വെളിവാക്കുന്ന ഘോഷയാത്രകളും മാർച്ചുകളും സംഘടിപ്പിക്കും. സംഗീതം, നാടൻകലകൾ, വിനോദ പരിപാടികൾ എന്നിവയും നടക്കലും. ആകാശ കാഴ്ചകളും വെടിക്കെട്ടും അരങ്ങേറും. സമൂഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ജനപങ്കാളിത്തമുള്ള വൈവിധ്യമാർന്ന പരിപാടികൾ, ശിൽപശാലകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.

കഴിഞ്ഞ വർഷം നവംബർ 24 മുതൽ ഡിസംബർ 3 വരെയായിരുന്നു ഷാർജ ദേശീയ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഈ വർഷവും സമാനരീതിയിലാകും ആഘോഷം നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.