യു.എ.ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ദുബായ്: യു.എ.ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഇന്നു രാവിലെ 6.15നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും റിക്ടര്‍ സ്‌കെയിലില്‍ 1.6 രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനത്തില്‍ ഒരിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി.

പല താമസക്കാരും ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അല്‍ ബദിയ ഏരിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.