ബന്ദികളെ മോചിപ്പിക്കും വരെ ഗാസക്കുമേൽ കനത്ത ഉപരോധം തുടരും; മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ശൈലിയിൽ ഇസ്രായേൽ

ബന്ദികളെ മോചിപ്പിക്കും വരെ ഗാസക്കുമേൽ കനത്ത ഉപരോധം തുടരും; മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ശൈലിയിൽ ഇസ്രായേൽ

*ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഗാസ ഉപരോധം തുടരും
*യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെൻ വ്യാഴാഴ്ച ഇസ്രായേലിൽ എത്തി.
*ഗാസയിലേക്കുള്ള കര ആക്രമണത്തിന് മുന്നോടിയായി പ്രദേശം സൈനികമായി അടച്ചിടാൻ ഇസ്രായേൽ ഉത്തരവിട്ടു. ‌
* യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ‌ രാജ്യത്ത് ഹമാസിന്റെ പ്രവർത്തനങ്ങൾ ജർമ്മനി നിരോധിച്ചു

ടെൽ അവീവ്
: ഹമാസ് ഭീകരന്മാർ തട്ടിക്കൊണ്ടുപോയ ഇസ്രയേലുകാരായ ബന്ദികളെ വിട്ടയക്കാതെ ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും നൽകില്ലെന്നും ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ ഊർജ്ജമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസയ്ക്ക് മാനുഷിക സഹായം നൽകില്ല. ഇലക്ട്രിക് സ്വിച്ച് ഓണാകില്ല, വാട്ടർ ടാപ്പ് തുറക്കില്ല, ഇസ്രായേൽ തട്ടിക്കൊണ്ടുപോയവരെ നാട്ടിലെത്തിക്കുന്നതുവരെ ഇന്ധന ട്രക്ക്
​ഗാസയൽ പ്രവേശിക്കുകയുമില്ല- അദേഹം ശക്തമായ താക്കീത് നൽകി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേലിൽ എത്തി. അദേഹം മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും യുദ്ധ സാഹചര്യങ്ങളെക്കുറിച്ചും ഇസ്രയേലിനുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കാനുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്യും. കൂടാതെ ഇസ്രയേലിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന് ഇരയായവർക്കായി സെക്രട്ടറി അനുശോചനം അറിയിച്ചു. ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ഇസ്രയേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ബ്ലിങ്കന്റെ സന്ദർശനം.

1200 പേർ ഇതുവരെ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. മൂന്നരലക്ഷത്തിലേറെ പേർക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടു. ഏക വൈദ്യുതി നിലയം പ്രവർത്തനം നിലച്ചതോടെ പ്രദേശം പൂർണമായി ഇരുട്ടിലാണ്. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി. ഗാസയിൽ കരയുദ്ധം ഇതുവരെ ആരംഭിച്ചില്ലെങ്കിലും വ്യോമാക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. ഇന്നു പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 51 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഒട്ടേറെ കെട്ടിടങ്ങളും തകർന്നു. ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ടണലുകൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർ‌ട്ടുണ്ട്.

ഗാസയിലേക്കുള്ള കര ആക്രമണത്തിന് മുന്നോടിയായി പ്രദേശം സൈനികമായി അടച്ചിടാൻ ഇസ്രായേൽ ഉത്തരവിട്ടു. ഗാസ അതിർത്തിയിൽ ഇസ്രായേൽ സൈന്യം സൈനിക വിന്യാസവും സൈനിക ഉപകരണങ്ങളുടെ ശേഖരവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം, അതിർത്തിക്കടുത്ത് 300,000 റിസർവസ്റ്റുകളെ അത് കൂട്ടിയിട്ടിട്ടുണ്ട്.

അതിനിടെ ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം രൂക്ഷമായി. ഇസ്രയേലും തിരിച്ചടിക്കുന്നുണ്ട്. ഗാസയിൽ 3,38,000 പേർക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടുവെന്നാണ് യു.എൻ. കണക്ക്. ഇവരിൽ പകുതിയും അഭയാർഥി ക്യാംപുകളിലാണ്.

അതേ സമയം, യുദ്ധസാഹചര്യം കൈകാര്യം ചെയ്യാൻ ഇസ്രായേലിൽ സംയുക്ത സർക്കാരും മന്ത്രിസഭയും ഇന്നലെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും. യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാർട്ടികൾ കൂടി ഉൾപ്പെട്ട ഈ സർക്കാർ രാജ്യത്തെ നയിക്കും.

മാസ് സംഘം കൊലപ്പെടുത്തിയവരുടെ സംസ്കാര ചടങ്ങുകൾ ഇസ്രായേലിൽ പലയിടത്തായി തുടരുകയാണ്. ഇപ്പോഴും പലയിടത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കൾ വലിയ ആശങ്കയിലാണ്. ഉറ്റവർ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അറിയാത്ത അവസ്ഥ. ഹമാസിന്റെ പിടിയിലുളള ബന്ദികളെ മോചിപ്പിക്കാൻ കമാൻഡോ ഓപ്പറേഷന്റെ സാധ്യത തേടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.