പാരിസ്: ഇസ്രായേൽ- ഹമാസ് സംഘർഷത്തെ തുടർന്ന് ഫ്രാൻസിൽ പാലസ്തീൻ അനുകൂല പ്രകടനങ്ങൾ ഫ്രഞ്ച് ഗവൺമെൻറ് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന വിദേശ പൗരന്മാരെ വ്യവസ്ഥാപിതമായി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ മുന്നറിയിപ്പ് നൽകി. അതേസമയം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐക്യത്തിന് ആഹ്വാനം ചെയ്തു.
ഇസ്രയേൽ - ഹമാസ് യുദ്ധത്തെത്തുടർന്നുണ്ടായ യഹൂദ വിരുദ്ധത വർദ്ധിക്കുമെന്ന് യൂറോപ്യൻ ഗവൺമെന്റുകൾ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേ സമയം നിരോധനം വകവയ്ക്കാതെ പാലസ്തീൻ അനുകൂല പ്രകടനക്കാരുടെ ഒരു വലിയ ജനക്കൂട്ടം വ്യാഴാഴ്ച പാരീസിൽ പ്രതിഷേധിച്ചു. പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ നടന്ന റാലിയിൽ 3,000ത്തോളം പേർ പങ്കെടുത്തു. റാലി പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. “ഇസ്രായേൽ കൊലപാതകി”, “പലസ്തീൻ വിജയിക്കും” തുടങ്ങിയ മുദ്രവാക്യങ്ങൾ മുഴക്കിയും പാലസ്തീൻ പതാകകൾ വീശിയുമായിരുന്നു പ്രകടനം നടന്നത്. പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേ സമയം 24 മണിക്കൂറിനുള്ളിൽ തെക്ക് ഭാഗത്തേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ കര യുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗാസയുടെ വടക്കൻ ഭാഗത്തു നിന്ന് തെക്കോട്ടു മാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഗാസയിൽ ജീവിക്കുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.