ഓപ്പറേഷൻ അജയ്; രണ്ടാം വിമാനം ഡൽഹിയിലെത്തി; വിമാനത്തിൽ 16 മലയാളികൾ

ഓപ്പറേഷൻ അജയ്; രണ്ടാം വിമാനം ഡൽഹിയിലെത്തി; വിമാനത്തിൽ 16 മലയാളികൾ

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. AI 140 വിമാനമാണ് ഡൽഹിയിലെത്തിയത്.  നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഡല്‍ഹി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 16 മലയാളികൾ രണ്ടാം വിമാനത്തിൽ ഉണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിങ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു.

ഡല്‍ഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്.

ഇസ്രയേലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ ആദ്യ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു.ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.