അശോക്​ ഗെഹ്​ലോട്ടിന് കേരളത്തിന്റെ ചുമതല

അശോക്​ ഗെഹ്​ലോട്ടിന് കേരളത്തിന്റെ ചുമതല

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കോൺഗ്രസ് നിരീക്ഷകരെ നിയമിച്ചു. കേരളത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവർക്കാണ് ചുമതല. 

കേരളത്തിലെ എല്ലാ ഗ്രൂപ്പുകൾക്കും സുസമ്മദനായ നേതാവാണ് അശോക് ഗെഹ്‌ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന അസമിൽ ഭൂപേഷ് ബാഗൽ, മുകുൾ വാസ്നിക്, ഷകീൽ അഹമ്മദ് ഖാൻ എന്നിവരാണ് നിരീക്ഷകർ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡോ. എം. വീരപ്പമൊയ്ലി, എം.എം. പള്ളം രാജു, നിതിൻ റാവുത്ത് എന്നിവർക്കാണ് ചുമതല. പശ്ചിമബംഗാളിൽ ബി.കെ. ഹരിപ്രസാദ്, അലംഗീർ അലം, വിജയീന്ദർ സിംഗ്ല എന്നിവർക്കാണ് ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.