ഇസ്രയേലില്‍ നിന്നുള്ള നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തില്‍ പതിനെട്ട് മലയാളികള്‍

ഇസ്രയേലില്‍ നിന്നുള്ള നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തില്‍ പതിനെട്ട് മലയാളികള്‍

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നുള്ള നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. ഇതില്‍ പതിനെട്ട് പേര്‍ മലയാളികളാണ്.

ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാത്രി 11.45 നാണ് വിമാനം പുറപ്പെട്ടത്. 197 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു. ഇവരെ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ ആണ് സ്വീകരിച്ചത്.

സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവരെ തുടര്‍ന്നുള്ള വിമാനങ്ങളില്‍ നാട്ടിലെത്തിക്കും. ഇസ്രയേലില്‍ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇന്നലെ മുപ്പത്തിമൂന്ന് മലയാളികള്‍ തിരിച്ചെത്തിയിരുന്നു.

ശ്രീഹരി എച്ച്, (തിരുവനന്തപുരം പേരൂര്‍ക്കട),ജെസീന്ത ആന്റണി (ചിറയിന്‍കീഴ്), വിജയകുമാര്‍ പി, ഭാര്യ ഉഷാ ദേവി, മകള്‍ അനഘ യു.വി (ശാസ്തമംഗലം), ദ്വിതി പിള്ള (ആറ്റുകാല്‍), ആനി ക്ലീറ്റസ് (കൊല്ലം,മങ്ങാട് ), അലന്‍ സാം തോമസ് (പാമ്പാടി), ജോബി തോമസ് (പാലാ), നദാനീയേല്‍ റോയ് (ചിങ്ങവനം), ജോഷ്മി ജോര്‍ജ് (മുവാറ്റുപുഴ), അനീന ലാല്‍ (ആലപ്പുഴ), സോണി വര്‍ഗീസ് (തിരുവല്ല), അര്‍ജുന്‍ പ്രകാശ് (കലവൂര്‍), അരൂണ്‍ രാമചന്ദ്ര കുറുപ്പ്, ഭാര്യ ഗീതു കൃഷ്ണന്‍, മകള്‍ ഗൗരി (ഹരിപ്പാട്), ജെയ്‌സണ്‍ ടൈറ്റസ് (ആലപ്പുഴ), കാവ്യ വിദ്യാധരന്‍ (അടിമാലി) , അലന്‍ ബാബു (കട്ടപ്പന), ഷൈനി മൈക്കിള്‍ (ഇടുക്കി തങ്കമണി ), നീലിമ ചാക്കോ (അടിമാലി), ബിനു ജോസ് (നെടുമ്പാശേരി), മേരി ഡിസൂസ(കളമശേരി), നവനീത എം.ആര്‍ (തൃപ്പൂണിത്തുറ), അമ്പിളി ആര്‍. വി (ചെറുപ്പുളശേരി), ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി (പരപ്പനങ്ങാടി), അശ്വവിന്‍ കെ.വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി (കക്കോടി), നിവേദിത ലളിത രവീന്ദ്രന്‍ (ചിറയ്ക്കല്‍), അനിത ആശ ( ബദിയടുക്ക), വിന്‍സന്റ് (വയനാട്), ജോസ്ന ജോസ് (സുല്‍ത്താന്‍ ബത്തേരി ) എന്നിവരാണ് ഇന്നലെ ഡല്‍ഹിയിലെത്തിയ മലയാളികള്‍. ഇതില്‍ 20 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.