ജറുസലേം: ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യത്തെ സാബത്ത് ശുശ്രൂഷകള്‍ക്കായി സിനഗോഗുകളില്‍ ഒത്തുകൂടി ജൂതന്മാര്‍. ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയിലായിരുന്നു ചടങ്ങുകള്‍. റബ്ബികള്‍ സമാധാന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും വിശ്വാസികളുമായി ദുഖം പങ്കിടുകയും ചെയ്തു. ഹമാസിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ജൂതന്മാരുടെ ഇടയില്‍ പുതിയ സംഭവമല്ലെന്ന് യുഎസ് റബ്ബി വിശദീകരിച്ചു.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പല സിനഗോഗുകളിലും സുരക്ഷ കർശനമാക്കിയിരുന്നു. മാരകമായ ഹമാസിന്റെ ആക്രമണം ജൂതന്മാരുടെ ഇടയിൽ പുതിയ സംഭവമല്ല എന്ന് യുഎസ് റബ്ബി വിശദീകരിച്ചു. ഇസ്രായേലിന്റെ നാശമല്ല ഹമാസ് ആഗ്രഹിക്കുന്നത്. നിങ്ങളുടെയും എന്റെയും നാശമാണ് ഹമാസ് ആഗ്രഹിക്കുന്നത് എന്ന് ടെമ്പിൾ സീനായിലെ റാബി ഡാനിയൽ ഫെൽമാൻ പറഞ്ഞു. കഷ്ട്ടപ്പെടുന്ന ജൂതന്മാരുടെ വേദനയിൽ പങ്കു കൊള്ളുവാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ലോകത്തിലെ എല്ലാ ആളുകളോടും അവർ അഭ്യർത്ഥിച്ചു.
അവരെല്ലാം നമ്മുടെ സഹോദരീ സഹോദരന്മാരാണ്, നമ്മളിൽ ഒരാൾ വേദനിക്കുമ്പോൾ, നാമെല്ലാവരും വേദനിക്കുന്നു. നമ്മൾ ഈ ഭൂമി പങ്കിടുന്നതും ദൈവസ്നേഹം പങ്കിടുന്നതും കാണാൻ കഴിയുന്നില്ലെങ്കിൽ, ശാപം അനുഭവിക്കാൻ നാം വിധിക്കപ്പെട്ടവരാണ് എന്നും ബൈബിൾ വചനങ്ങൾ കൂട്ടിച്ചേർത്ത് അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.