2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരത്തിന് ഐ.ഒ.സി അംഗീകാരം നല്‍കി

2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരത്തിന് ഐ.ഒ.സി അംഗീകാരം നല്‍കി

മുംബൈ: ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന 2028 ഒളിമ്പിക് ഗെയിംസില്‍ അഞ്ച് പുതിയ കായിക ഇനങ്ങളില്‍ ഒന്നായി ക്രിക്കറ്റ് അവതരിപ്പിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷനില്‍ സംഘാടകര്‍ അറിയിച്ചു. ബേസ്ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവയ്‌ക്കൊപ്പമാണ് ക്രിക്കറ്റ് മത്സരത്തിന്അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്‍ വോട്ടോടെ അംഗീകാരം നല്‍കിയത്.

ഐ.ഒ.സിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് കഴിഞ്ഞ ആഴ്ച മറ്റ് നാല് പുതിയ ഇനങ്ങള്‍ക്കൊപ്പം ട്വന്റി 20 ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദ്ദേശം സംഘാടകര്‍ അംഗീകരിച്ചിരുന്നു.

2028 ലെ ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമായ ഒരു കൂട്ടിച്ചേര്‍ക്കലാണെന്ന് ഐ.ഒ.സി അംഗം നിത എം. അംബാനി പറഞ്ഞു. ലോകത്തിലെ പുതിയ ഭൂമിശാസ്ത്രങ്ങളിലുടനീളം ഒളിമ്പിക് പ്രസ്ഥാനത്തിന് ധാരാളം പുതിയ താല്‍പ്പര്യങ്ങളും അവസരങ്ങളും ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് മറ്റംഗങ്ങളുടെയും വിലയിരുത്തല്‍.

1900 ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് കളിച്ചത്. ഫ്രാന്‍സും ബ്രിട്ടനും മാത്രമാണ് മത്സരിച്ചത്. ഈ മത്സരത്തില്‍ ബ്രിട്ടന്‍ വിജയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.