അബുദബിയില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

അബുദബിയില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

അബുദബിയില്‍ സൗജന്യമായി കോവിഡ് 19 വാക്സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക അബുദബി മീഡിയാ ഓഫീസ് പങ്കുവച്ചു. 97 കേന്ദ്രങ്ങളുടെ പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുളളത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, അടുത്ത മൂന്ന് മാസത്തിനിടയിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർ, 18 വയസ്സിന് താഴെ പ്രായമുള്ളവർ, വാക്സിൻ, ഭക്ഷണം, മരുന്ന് മുതലായവ മൂലം അലർജി ഉണ്ടാകാനിടയുള്ളവർ വാക്സിനെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായിരിക്കും ഉചിതം. മറ്റുളളവർക്ക് കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാമെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു. വാക്സിനെടുക്കാന്‍ മുന്‍കൂർ ബുക്കിംഗ് ആവശ്യമില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.