ന്യൂഡല്‍ഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയില്‍ വിതരണം ചെയ്തു. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31ും നോണ്‍ ഫീച്ചറില്‍ 23 പുരസ്‌കാരങ്ങളുമാണ് വിതരണം ചെയ്തത്. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.
'പുഷ്പ' സിനിമയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടന്റെയും ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാരുടെയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. നോണ്‍ ഫീച്ചറില്‍ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം 'മേപ്പടിയാന്‍' ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കിയപ്പോള്‍ 'ഹോം' സിനിമയിലൂടെ ലഭിച്ച പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സും ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' ആണ്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീറും നേടി.
എന്നാല്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' എന്ന ചിത്രത്തിനായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് നടി വഹീദാ റഹ്മാന് ദാദാ സാഹിബ് പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.